തിരുവനന്തപുരം: മദ്യപിക്കുകയോ ലഹരി വസ്തുക്കൾ ഉപയോഗിച്ചോ ജോലിക്കെത്തുന്ന പൊലിസുകാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് പുതിയ ഉത്തരവ്. മദ്യപിച്ചെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് എഡിജിപി ഇറക്കിയ സർക്കുലറിൽ പറയുന്നു. പല സ്ഥങ്ങളിലും മദ്യപിച്ച് ഉദ്യോഗസ്ഥർ ജോലിക്കെത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എസ്എച്ചഒമാർക്ക് ഇത്തരം വ്യക്തികളെ നിയന്ത്രിക്കുന്നതിൽ പൂർണ ഉത്തരവാദിത്വമുണ്ടെന്നും സർക്കുലറിൽ പറയുന്നു.

മദ്യപിച്ചോ ലഹരി വസ്തുക്കൾ ഉപയോഗിച്ച് ജോലിക്കെത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്നാണ് സർക്കുലർ. ഓരോ യൂണിറ്റ് മേധാവിയും ഇത്തരത്തിൽ ലഹരി ഉപയോഗിക്കുന്നവരെ തിരിച്ചറിയണം. അവർക്ക് വേണ്ട ചികിത്സയോ മറ്റോ മൽകണം. യോഗങ്ങളിൽ പ്രശ്‌നങ്ങൾ മനസ്സിലാക്കണം. തിരുത്താനുള്ള നടപടികൾ കൈക്കൊണ്ടിട്ടും ഇത് ആവർത്തിക്കുകയാണെങ്കിൽ കർശന നടപടിയെടുക്കണം. ഓരോ യൂണിറ്റിലും സംഭവങ്ങൾ ആവർത്തിക്കുകയാണെങ്കിൽ ഉയർന്ന ഉദ്യോഗസ്ഥർ ഇതിൽ ഉത്തരവാദികളായിരിക്കുമെന്നും സർക്കുലറിൽ പറയുന്നു.