- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന് 150 മെഡിക്കൽ സീറ്റുകൾ കൂടി കിട്ടിയേക്കും; വാളയാറിലെ പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് 150 എംബിബിഎസ് സീറ്റിന് സുപ്രീംകോടതി അനുകൂലം
ന്യൂഡൽഹി: കേരളത്തിന് ഈ അധ്യയന വർഷം 150 മെഡിക്കൽ സീറ്റുകൾ കൂടി കിട്ടിയേക്കും. പാലക്കാട് വാളയാറിൽ ഇക്കൊല്ലം തുടങ്ങാനിരുന്ന പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് 150 എം.ബി.ബി.എസ്. സീറ്റിനുള്ള എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകണമെന്ന ഹൈക്കോടതി വിധിക്കെതിരായ ഹർജി സുപ്രീം കോടതി തള്ളി.
നാഷണൽ മെഡിക്കൽ കമ്മിഷനും ആരോഗ്യ സർവകലാശാലയും 150 സീറ്റിന് അനുമതിനൽകിയെങ്കിലും 100 സീറ്റ് മാത്രമേ അനുവദിക്കാനാവൂ എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്. എന്നാൽ, ഈ നിലപാട് അംഗീകരിക്കാൻ സുപ്രീംകോടതി തയ്യാറായില്ല.
Next Story



