തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ അസംഘടിതരായ ഗവേഷകർക്കായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഗ്രാമീണ ഗവേഷണ സംഗമം തൃശ്ശൂർ പീച്ചിയിലെ കേരള വന ഗവേഷണ സ്ഥാപനത്തിൽ നവംബർ 17,18 തീയതികളിൽ നടക്കും. തദ്ദേശസ്വയംഭരണ വകുപ്പ്, കേരള സ്റ്റാർട്ടപ്പ് മിഷൻ, സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. ഗ്രാമീണ ഗവേഷകരെയും സാങ്കേതിക വിദഗ്ധരെയും പ്രോത്സാഹിപ്പിക്കുകയും അവരുടെ കണ്ടുപിടുത്തങ്ങൾ പ്രദർശിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള വേദിയൊരുക്കുകയും അവർക്കു മറ്റു ശാസ്ത്ര സാങ്കേതിക വിദഗ്ധരുമായി ആശയവിനിമയം നടത്താനുള്ള അവസരമൊരുക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.

സംസ്ഥാനതല ഗ്രാമീണ ഗവേഷണ സംഗമത്തിനു മുന്നോടിയായി പ്രാദേശികതലത്തിൽ ഗ്രാമീണ ഗവേഷക സംഗമം സംഘടിപ്പിക്കും. ഗവേഷക സംഗമത്തിൽ പങ്കെടുക്കുന്നവരിൽ നിന്നും മികച്ച സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന ഗ്രാമീണ ഗവേഷകരെ തിരഞ്ഞെടുത്തു സമ്മാനം നൽകി പ്രോത്സാഹിപ്പിക്കും. ഏറ്റവും മികച്ച സാങ്കേതിക വിദ്യയ്ക്ക് മുഖ്യമന്ത്രിയുടെ റൂറൽ ഇന്നൊവേഷൻ അവാർഡ് നൽകും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. രണ്ടാമത്തെ മികച്ച രണ്ട് കണ്ടുപിടിത്തങ്ങൾക്ക് റൂറൽ ഇന്നൊവേഷൻ അവാർഡുകൾ നൽകും. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. അഞ്ച് മികച്ച കണ്ടുപിടിത്തങ്ങൾക്ക് 5,000 രൂപയും, പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പ്രത്യേക അവാർഡുകൾ നൽകും. വിദ്യാർത്ഥികളിൽ ഗ്രാമീണ സാങ്കേതിക വിദ്യകളോടുള്ള അഭിരുചി വർദ്ധിപ്പിക്കുവാനായി രണ്ട് വിദ്യാർത്ഥി റൂറൽ ഇന്നൊവേഷൻ അവാർഡുകൾ നൽകും. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഏറ്റവും കൂടുതൽ ഗ്രാമീണ ഗവേഷകരെ സംസ്ഥാന തല ഞകങ ൽ പങ്കെടുപ്പിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന് ഇരുപതിനായിരം രൂപയും നൽകും.

ഗ്രാമീണ ഗവേഷക സംഗമത്തിൽ പങ്കെടുക്കുന്നതിലേക്കായി ഗ്രാമീണ ഗവേഷകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി ംംം.സരെേെല.സലൃമഹമ.ഴീ്.ശി മുഖേന സമർപ്പിക്കണം. അവസാന തീയതി ഒക്ടോബർ 7.