കോഴിക്കോട്: നിപ നിയന്ത്രണ വിധേയമായതോടെ കോഴിക്കോട് വടകര താലൂക്കിലെ പഞ്ചായത്തുകളിലുള്ള കണ്ടെയിന്മെന്റ് സോണുകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു.

എന്നാൽ, പൊതുവായ നിയന്ത്രണങ്ങൾ തുടരും. ഒക്ടോബർ ഒന്നുവരെ അത്യാവശ്യമില്ലാത്ത എല്ലാ പൊതുപരിപാടികളും മാറ്റിവെക്കണം. സാമൂഹിക അകലം പാലിക്കുകയും മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കുയും ചെയ്യണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.