- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂട്ടർ നിയന്ത്രണം വിട്ട് ക്രാഷ് ബാരിയറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ എംസി റോഡിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ടു ക്രാഷ് ബാരിയറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മുളക്കുഴ പെരിങ്ങാല ചിഞ്ചുഭവനിൽ ചന്ദ്രൻ-ബിന്ദു ദമ്പതികളുടെ മകൻ ബിജീഷ് (32) ആണു മരിച്ചത്.
ഞായറാഴ്ച രാത്രി 11 മണിയോടെ ആഞ്ഞിലിമൂട് ജംക്ഷനു സമീപമായിരുന്നു അപകടം. ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ബിജീഷ്. ഭാര്യ: എ.എസ്.ആതിര. സഹോദരിമാർ അതുല്യ, ചിഞ്ചു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.
Next Story




