- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെങ്ങിൽ ഏണി ചാരിവച്ചു തേങ്ങയിടാൻ ശ്രമിക്കവേ ഏണി മറിഞ്ഞു; ഏണിയിൽ നിന്നും വീണയാൾ ഗേറ്റിലെ കമ്പി വയറ്റിൽ തുളഞ്ഞു കയറി മരിച്ചു
മാവേലിക്കര: തെങ്ങിൽ ഏണി ചാരിവച്ചു തേങ്ങയിടാൻ ശ്രമിക്കവേ ഏണി മറിഞ്ഞ് വീടിന്റെ ഗേറ്റിനു മുകളിലേക്കു വീണയാൾ ഗേറ്റിന്റെ കമ്പികൾ വയറ്റിൽ തുളഞ്ഞു കയറി മരിച്ചു. തഴക്കര കുന്നം വിഷ്ണുഭവനിൽ വിജയകുമാറാണ് (വിജയൻ പിള്ള - 58) മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് അപകടം. അയൽവീട്ടിലെ ആവശ്യത്തിനു തേങ്ങയിടാൻ ഏണിയിലൂടെ തെങ്ങിൽ കയറിയപ്പോഴാണ് അതിദാരുണമായ അപകടം ഉണ്ടായത്.
വിജയകുമാർ മുകളിലേക്ക് കയറിയതോടെ ഏണി തെന്നി മറിയുകയും വിജയ കുമാർ ഗേറ്റിനു മുകളിലെ കൂർത്ത കമ്പിയിലേക്ക് വീഴുകയുമായിരുന്നു. വിജയകുമാറിന്റെ വയറിൽ ഗേറ്റിന് മുകളിലെ കൂർത്ത കമ്പികൾ തുളഞ്ഞു കയറി. ഏതാനും മിനിറ്റുകൾ കമ്പിയിൽ കുരുങ്ങിക്കിടന്ന വിജയകുമാറിനെ നാട്ടുകാരെത്തി ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: ഉഷ. മക്കൾ: വിജയലക്ഷ്മി, വിഷ്ണു. മരുമകൻ: മഞ്‌ജേഷ് കുമാർ.
Next Story



