- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാപ്പാനിയമ ലംഘനം; യുവാവ് അറ്സ്റ്റിൽ
കോട്ടയം: കാപ്പാനിയമം ലംഘിച്ചതിനെ തുടർന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാകത്താനം മണികണ്ഠപുരം ഭാഗത്ത് ചിറപ്പുപറമ്പിൽ അജയ് ഷാജി (25) യെയാണ് വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.
വാകത്താനം സ്റ്റേഷനിൽ സ്ത്രീകൾക്കെതിരേയുള്ള അതിക്രമം, അടിപിടി, കഞ്ചാവ് തുടങ്ങിയ കേസുകളിൽ പ്രതിയായ ഇയാളെ ജില്ലാ പൊലീസ് ചീഫ് കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒൻപതു മാസത്തേക്ക് കാപ്പാ ചുമത്തി നാടുകടത്തിയിരുന്നു.
ആഴ്ചയിൽ ഒരു ദിവസം ചങ്ങനാശേരി ഡിവൈഎസ്‌പി മുമ്പാകെ ഹാജരാകണമെന്ന ഉത്തരവുണ്ടായിരുന്നു. ഇതു ലംഘിച്ചു ഹാജരാകാതെ മുങ്ങിയതിനെത്തുടർന്ന് വാകത്താനം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നു.
Next Story



