- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലത്ത് പത്ത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി; ഒരാൾ അറസ്റ്റിൽ
കൊല്ലം: പത്തുലക്ഷം രൂപ വിലവരുന്ന 880 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച 12.30-നാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. ഇതിന്റെ ഭാഗമായി കൊല്ലം പുന്തലത്താഴം മംഗലത്ത് നഗർ 37-ൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന കിളികൊല്ലൂർ സ്വദേശി ഷാജഹാൻ (42) അറസ്റ്റിലായി.
തമിഴ്‌നാട്ടിൽനിന്ന് പച്ചക്കറിവണ്ടികളിലാണ് ഇവ കടത്തിയത്. പുന്തലത്താഴം, അയത്തിൽ, കിളികൊല്ലൂർ ഭാഗങ്ങളിൽ മൊത്തവിൽപ്പനയ്ക്കായി എത്തിച്ചവയാണിത്. എക്‌സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് എക്‌സൈസ് ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ വി.റോബർട്ട് സ്ഥലത്തെത്തി നിർദേശങ്ങൾ നൽകി. എക്‌സൈസ് ഇൻസ്‌പെക്ടർ ബി.വിഷ്ണു, അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ഗ്രേഡ് കെ.ജി.രഘു, പ്രിവന്റീവ് ഓഫീസർ പ്രസാദ്കുമാർ, സിവിൽ ഓഫീസർമാരായ അജിത്ത്, ജൂലിയൻ ക്രൂസ്, സ്‌നേഹ സാബു, ഡ്രൈവർ സുഭാഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.



