ശ്രീനഗർ: ജമ്മു കാശ്മീരിൽ ആയുധങ്ങളുമായി നാലംഗ സംഘം പിടിയിൽ. ഇന്ത്യൻ സൈന്യവും പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്. തിങ്കളാഴ്ച രാത്രി ബുധ്ഗാമിലെ ഭീർവ മേഖലയിൽ നിന്നുമാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്നും മൂന്നു തോക്കുകളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ആഴ്ചയും രണ്ട് ലഷ്‌കർ പ്രവർത്തകരെ പൊലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തിരുന്നു.