- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈക്കൂലി വാങ്ങവേ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ
കൊല്ലം: കൈക്കൂലി വാങ്ങവേ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിലായി. ജില്ലയിലെ തിങ്കൾകരിക്കകം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുജി മോൻ സുധാകരനെയാണ് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് കൈയോടെ പിടികൂടിയത്.
കൊല്ലം ജില്ലയിലെ തിങ്കൾകരിക്കകം സ്വദേശിയായ പരാതിക്കാരന്റെ സഹോദരിയുടെ പേരിലുള്ള 30 സെന്റ് വസ്തുവിന്റെ പട്ടയം അനുവദിച്ചുകിട്ടുന്നതിന് ഈവർഷം ജനുവരി മാസത്തിൽ പുനലൂർ താലൂക്ക് ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. താലൂക്ക് ഓഫീസിൽ നിന്നും റിപ്പോർട്ട് ലഭിക്കുന്നതിലേക്കായി തിങ്കൾകരിക്കകം വില്ലേജ് ഓഫീസിൽ അയച്ചുനൽകിയ അപേക്ഷയിൽ മാസങ്ങളോളം നടപടി എടുക്കാത്തതിനെ തുടർന്ന് വില്ലേജ് ഓഫീസിൽ അന്വേഷിച്ചപ്പോൾ 15,000 രൂപ കൈക്കൂലിയുമായി വരാൻ സുജി മോൻ സുധാകരൻ ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരൻ ഈവിവരം വിജിലൻസ് കൊല്ലം യൂണിറ്റ് പൊലീസ് ഡപ്യൂട്ടി സൂപ്രണ്ട് സജാദിനെ അറിയിച്ചു. തുടർന്ന് വിജിലൻസ് സംഘം കെണിയൊരുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്‌പിക്ക് പുറമെ, ഇൻസ്‌പെക്ടർമാരായ ജോഷി, ശ്രീ. ജയകുമാർ, ശ്രീ ബിജു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷിബു സക്കറിയ, ഷാജി, സുനിൽ കുമാർ, ദേവപാൽ, അജീഷ്, സുരേഷ്, നവാസ്, സാഗർ എന്നിവരും ഉണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ