കണ്ണൂർ:കതിരൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ പൊന്ന്യം റോഡിൽ കാറിടിച്ചു പരുക്കേറ്റ കതിരൂർ സഹകരണ ബാങ്ക് ജീവനക്കാരി ചികിത്സയ്ക്കിടെ തലശേരി സഹകരണാശുപത്രിയിൽ ചൊവ്വാഴ്‌ച്ച രാവിലെ മരണമടഞ്ഞു. കതിരൂർ ഡയമണ്ട് മുക്ക് സ്വദേശിനി മഠത്തുക്കണ്ടി വീട്ടിൽ പി.കെ അനിതയാ(53)യാണ് മരണമടഞ്ഞത്.

കതിരൂർ സർവീസ് സഹകരണ ബാങ്കിന്റെ ആണിക്കാംപൊയിൽ ശാഖയിൽ നിന്ന് ജോലി കഴിഞ്ഞു തിങ്കളാഴ്‌ച്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പൊന്ന്യം റോഡിൽവെച്ചു നിയന്ത്രണം വിട്ട കാറിടിക്കുകയായിരുന്നു. തലശേരി സഹകരണാശുപത്രിയിൽ നാട്ടുകാരെത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല.

സംഭവത്തിൽ കാർ യാത്രക്കാരനെതിരെ കതിരൂർ പൊലിസ് കേസെടുത്തിട്ടുണ്ട്. പരേതരായ സുകുമാരൻ-രോഹിണി ദമ്പതികളുടെ മകളാണ്. കിൻഫ്രാ ജീവനക്കാരനായ എം.കെ മനോജാണ് ഭർത്താവ്. മക്കൾ: അഭിഷേക്, നന്ദന. സഹോദരങ്ങൾ:ശോഭ, പ്രേമ, അരുൺകുമാർ.