തിരുവനന്തപുരം: യുവതിയെ വിവാഹവാഗ്ദാനം നൽകി ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച ശേഷം വിദേശത്ത് ഒളിവിൽ പോയ പ്രതിയെ എയർപോർട്ടിൽവച്ച് പൊലീസ് പിടികൂടി. പൗണ്ട്കടവ് വലിയവേളി പി.വി ഹൗസിൽ അനൂപ് ജോയ്‌സൺ (29)നെ ആണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ വിവാഹവാഗ്ദാനം നൽകി ഹോട്ടലിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്‌നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് കേസ്. വിദേശത്തേക്കു ഒളിവിൽ പോയ ശേഷം ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.