തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ വ്യാപക മഴയ്ക്ക് സാധ്യതയെന്നറിയിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, മലപ്പുറം, തൃശൂർ, കാസർകോട്, കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച സംസ്ഥാനത്തെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ടിന് സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അന്നേ ദിവസം ആൻഡമാൻ ഭാഗത്ത് ചക്രവാതച്ചുഴി രൂപപ്പെടുമെന്നും 24 മണിക്കൂറിനകം ഇത് ന്യൂനമർദമായി മാറുമെന്നും അറിയിപ്പിലുണ്ട്.