- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിജ്ജാറിന്റെ കൊലപാതകത്തിനുള്ള പ്രതികാര നടപടിയായി മോദി സ്റ്റേഡിയം ആക്രമിക്കാനാണ് പദ്ധതി; അഹമ്മദാബാദിലെ മോദി സ്റ്റേഡിയത്തിന് ഭീഷണി
ന്യൂഡൽഹി: അഹമ്മദാബാദിലെ മോദി സ്റ്റേഡിയത്തിനെതിരേ ഖലിസ്ഥാൻ ആക്രമണം നടന്നേക്കുമെന്ന് ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ്. ഇതേ തുടർന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനുള്ള പ്രതികാര നടപടിയായി മോദി സ്റ്റേഡിയം ആക്രമിക്കാനാണ് പദ്ധതി. സിഖ് ഫോർ ജസ്റ്റീസ് എന്ന വിഘടനവാദി സംഘടനയാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനം. ഇക്കാര്യം ആസൂത്രണം ചെയ്യാൻ ഖാലിസ്ഥാൻവാദികൾ ചൊവ്വാഴ്ച കാനഡയിൽ യോഗം ചേർന്നിരുന്നതായും റിപ്പോർട്ടുണ്ട്.
അതേസമയം ഖലിസ്ഥാൻവാദികൾക്കെതിരെ നടപടി ശക്തമാക്കാനാണ് എൻഐഎയുടെ തീരുമാനം. ഖലിസ്ഥാൻവാദികളെ ലക്ഷ്യമിട്ടുകൊണ്ട് ആറ് സംസ്ഥാനങ്ങളിലെ 51 കേന്ദ്രങ്ങളിൽ എഐഐ റെയ്ഡ് തുടരുകയാണ്. പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഉത്തരാഖണ്ഡ്, ഡൽഹി, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലാണ് പരിശോധന നടക്കുന്നത്.
Next Story



