ശ്രീനഗർ: ജമ്മു കാശ്മീരിലെ അനന്ത്നാഗിൽ വാഹനത്തിനുള്ളിൽ സ്ഫോടനം. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം. അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.