- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം വൈകീട്ട് ആറിന്; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഇ.ഡി അന്വേഷണം സിപിഎം നേതാക്കളിലേക്ക് നീങ്ങുന്നതിനിടെ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. വൈകീട്ട് ആറിനാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. എട്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിരുന്നു. ഏഴു മാസത്തിനു ശേഷമായിരുന്നു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ വന്നത്.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷണം സിപിഎം നേതാക്കളിലേക്ക് നീങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി.ആർ അരവിന്ദാക്ഷനെ കഴിഞ്ഞ ദിവസം ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.
കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ പേരിൽ സംസ്ഥാനത്തെ സഹകരണ മേഖലയെ തകർക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്ന് കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ഇ.ഡി അന്വേഷണത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കുമെന്നാണ് വിവരം.
കോഴിക്കോട്ടെ നിപ രോഗബാധയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാനാണ് മുഖ്യമന്ത്രി നേരത്തെ മാധ്യമങ്ങളെ കണ്ടത്. ഫെബ്രുവരി ഒമ്പതിനാണ് ഇതിനും മുമ്പ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്.




