മലമ്പുഴ: മലമ്പുഴ അണക്കെട്ടിൽ ചാടി യുവാവ് ജീവനൊടുക്കി. ഏകദേശം 30 വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് ജീവനൊടുക്കിയത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ഉദ്യാനം കാണാനെന്ന പേരിൽ മലമ്പുഴയിൽ എത്തിയ യുവാവ് രാവിലെ 11നാണ് ഡാമിൽ ചാടിയത്. ഷട്ടറിന് സമീപത്തുനിന്ന് ഡാമിലേക്ക് ചാടുകയായിരുന്നു. അഗ്‌നിശമന സേനയും മത്സ്യത്തൊഴിലാളികളും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 14നും മലമ്പുഴ ഡാമിൽ ചാടി ഒരു യുവാവ് ജീവനൊടുക്കിയിരുന്നു.