- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഗോ ഹോൾഡിൽനിന്ന് ഫയർ അലാറം; കോഴിക്കോട്-ദുബായ് വിമാനം അടിയന്തിരമായി നിലത്തിറക്കി
മട്ടന്നൂർ: കോഴിക്കോട്ടുനിന്ന് ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം കണ്ണൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിന്റെ കാർഗോ ഹോൾഡിൽനിന്ന് ഫയർ അലാറം മുഴങ്ങിയതോടെയാണ് എമർജൻസി ലാൻഡിങ് നടത്തിയത്. ബുധനാഴ്ച രാവിലെ 9.52-ന് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ദുബായിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം 11.05-നാണ് കണ്ണൂരിൽ ഇറക്കിയത്.
തുടർന്ന് യാത്രക്കാരെ പുറത്തിറക്കി വിമാനത്തിൽ പരിശോധന നടത്തി. വിമാനമിറക്കുന്നതായുള്ള വിവരത്തെത്തുടർന്ന് അടിയന്തര സാഹചര്യം നേരിടാൻ കണ്ണൂർ വിമാനത്താവളത്തിൽ അഗ്‌നിരക്ഷാവിഭാഗം ഉൾപ്പെടെ സജ്ജമായിരുന്നു. 169 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
പരിശോധനയിൽ കൂടുതൽ പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തി. യാത്രക്കാരെ ഉച്ചയ്ക്കുശേഷം ഷാർജയിൽനിന്ന് കണ്ണൂരിലെത്തിയ വിമാനത്തിൽ ദുബായിലേക്ക് കൊണ്ടുപോയി.
Next Story



