- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കവിയൂർ കുടുംബത്തിന്റെ കൂട്ടമരണത്തിന് 19 വർഷം; ചുരുളഴിയാത്ത രഹസ്യത്തിന് മൂകസാക്ഷിയായി ആ വാടക വീട്
കവിയൂർ: കവിയൂർ നാരായണൻ നമ്പൂതിരിയുടേയും കുടുംബത്തിന്റെയും കൂട്ടമരണത്തിന് 19 വർഷം. സിബിഐ ഏറ്റെടുത്തിട്ടും തെളിയാത്ത ആ കേസ് ഇന്നും ദുരുഹൂമായി തുടരുകയാണ്. നമ്പൂതിരിയുടേയും ഭാര്യയുടേയും മൂന്നുമക്കളുടേയും കൂട്ടമരണം രണ്ടു ദശാബ്ദത്തിലേക്ക് കടക്കുമ്പോഴും സംഭവങ്ങൾക്ക് മൂകസാക്ഷിയായ ആ വീട് മാത്രം ആ രഹസ്യവും പേറി ഇന്നും കാടുപിടിച്ചു കിടക്കുന്നു.
കവിയൂർ മഹാദേവക്ഷേത്രത്തിന്റെ കിഴക്കേനടയിലെ വീടാണ് ഇന്നും ആൾത്താമസമില്ലാതെ കാടുപിടിച്ചു കിടക്കുന്നത്. എല്ലാത്തിനും ഉത്തരം നൽകാൻ കഴിയുന്ന ആ വീട്ടിലാണ് കുടുംബം ഏറെക്കാലം വാടകയ്ക്ക് താമസിച്ചിരുന്നത്. 2004 സെപ്റ്റംബർ 28-നാണ് നാടിനെ ഞെട്ടിച്ച അവരുടെ ദുരൂഹ മരണം. കണ്ണൂർ സ്വദേശിയായ നാരായണൻ നമ്പൂതിരി (40), ഭാര്യ ശോഭ (35), മക്കളായ അനഘ (14), അഖില (8), അക്ഷയ് (6) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
മരണത്തിന് 72 മണിക്കൂർ മുമ്പ് അനഘ പീഡിപ്പിക്കപ്പെട്ടതായി സിബിഐ. കണ്ടെത്തി. പക്ഷേ, പ്രതികളെ കണ്ടെത്താൻ ഇവർക്ക് കഴിയാതെ വന്നതിനാൽ കോടതിയുടെ പുനരന്വേഷണ പട്ടികയുടെ കൂട്ടത്തിലാണീ കേസ്. നാരായണൻ നമ്പൂതിരി തൂങ്ങിമരിച്ചനിലയിൽ ആയിരുന്നു. മറ്റുള്ളവർ കിടപ്പുമുറിയിലാണ് മരിച്ചുകിടന്നത്. കിളിരൂർ കേസിലെ മുഖ്യപ്രതിയായ ലതാ നായർ, നമ്പൂതിരിയുടെ ഭവനത്തിൽ ഒളിവിൽ താമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.
ലതാനായരാണ് തങ്ങളുടെ മരണത്തിന് ഉത്തരവാദിയെന്ന് കാട്ടിയുള്ള നമ്പൂതിരിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തതോടെ കിളിരൂർ കേസിനൊപ്പം കവിയൂർകേസും ഏറെ കോളിളക്കമുണ്ടാക്കി. ഇതോടെ 2006-ൽ സർക്കാർ ഈ കേസ് സിബിഐ.ക്ക് വിട്ടു. ഇവർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടുകളിൽ ഇതിന്റെ പിന്നിലെ ദുരൂഹതകൾ അഴിക്കാൻ കഴിഞ്ഞയാതെവരുകയുണ്ടായി. ഇതിനെല്ലാം ഏകസാക്ഷിയായി പ്രത്യക്ഷത്തിലുള്ളത് ആ വാടക വീടുമാത്രം. നമ്പൂതിരിയുടെ മരണത്തോടെ അടച്ചിട്ട വീട് പിന്നീട് തുറന്നിട്ടില്ല.



