- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടയ്ക്കലിൽ വീടിന് തീവച്ച ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു; മരിച്ചത് കുറ്റിക്കാട് സ്വദേശി അശോകൻ; തീ കൊളുത്തിയത് വീട്ടിൽ ആരും ഇല്ലാതിരുന്നപ്പോൾ
കൊല്ലം: കടയ്ക്കലിൽ വീടിന് തീവച്ച ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. കുറ്റിക്കാട് സ്വദേശി അശോകൻ(54) ആണ് മരിച്ചത്. രാവിലെയാണ് അശോകനെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വീട് ഭാഗികമായി കത്തി നശിച്ചു.
വീട്ടിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് സംഭവം പൊലീസിൽ അറിയിച്ചത്. വീടിന്റെ രണ്ട് മുറികൾക്ക് കേടുപാട് സംഭവിച്ചു. കുടുംബപ്രശ്‌നങ്ങളെത്തുടർന്നാണ് അശോകൻ ജീവനൊടുക്കിയതെന്ന് പൊലീസ് അറിയിച്ചു. പുനലൂർ സ്വദേശിയായ യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ അശോകന്റെ മകൾ, ഭർത്താവ് ഒരു കേസിൽപ്പെട്ട് ജയിലിൽ പോയതിനാൽ കുടുംബവീട്ടിലേക്ക് തിരിച്ചെത്തിയിരുന്നു.
തുടർന്ന് അശോകൻ ഏറെ സന്തോഷവാനായിരുന്നെങ്കിലും ജയിലിൽ നിന്നിറങ്ങിയ ഭർത്താവിനൊപ്പം മകൾ മടങ്ങിയത് നിരാശനാക്കി. തന്റെ ഭാര്യയും ഈ നീക്കത്തിന് പിന്നിലുണ്ടെന്ന് ആരോപിച്ച് വീടിന് തീവയ്ക്കുമെന്ന് അശോകൻ ഭീഷണി മുഴക്കിയിരുന്നു. ഭാര്യയെ കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും പറഞ്ഞു വിടുകയും ചെയ്തു. തുടർന്ന് ഇന്ന് രാവിലെ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന വേളയിലാണ് അശോകൻ ജീവനൊടുക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.



