- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോഗ്യമന്ത്രിയുടെ ഓഫീസിന് നേരെ ഇയർന്നത് ഗുരുതരമായ അഴിമതി ആരോപണം; സംരക്ഷണം നൽകിയില്ലെങ്കിൽ കൂടുതൽ അഴിമതി മറനീക്കുമെന്ന ഭയമാണോ വീണാ ജോർജിനും കൂട്ടർക്കുമെന്നും കേന്ദ്രമന്ത്രി മുരളീധരൻ
ന്യൂഡൽഹി: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസിന് നേരെ ഇയർന്നത് ഗുരുതരമായ അഴിമതി ആരോപണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. മന്ത്രിസ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണത്തെ നേരിടാനുള്ള രാഷ്ട്രീയ മര്യാദ വീണാ ജോർജ് കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തനകാലത്ത് ചോദ്യമായി ഉയർത്തിയ ധാർമികതയെല്ലാം മന്ത്രി മറന്നോ എന്നും കേന്ദ്രമന്ത്രി ചോദിച്ചു.
ആരോപണവിധേയനെ ന്യായീകരിക്കുകയാണ് മന്ത്രി ആദ്യംമുതലേ ചെയ്യുന്നത്. പരാതിക്കാരൻ ജോലിക്ക് പണം നൽകിയെന്ന് ആവർത്തിച്ച് പറയുമ്പോഴും ന്യായീകരണം തുടരുകയാണ്. സംരക്ഷണം നൽകിയില്ലെങ്കിൽ കൂടുതൽ അഴിമതി മറനീക്കുമെന്ന ഭയമാണോ വീണാ ജോർജിനും കൂട്ടർക്കുമെന്നും വി. മുരളീധരൻ ചോദിച്ചു.
പിണറായി വിജയൻ സർക്കാർ സർവത്ര അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. കോവിഡ് കാലം മുതൽ ആരോഗ്യവകുപ്പ് അഴിമതി നിഴലിലാണ്. എല്ലാ പരാതിയും പാർട്ടി അന്വേഷിക്കുമെന്ന ലൈനിലാണ് കാര്യങ്ങൾ എങ്കിൽ അംഗീകരിക്കാനാകില്ല. പാർട്ടി അന്വേഷണം നടത്തി പിന്നെ പൊലീസ് രംഗപ്രവേശനം നടത്തുന്ന രീതിയാണ് ഈ പരാതിയിലും കാണാൻ പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.



