ചണ്ഡിഗഡ്: പഞ്ചാബിൽ ശിരോമണി അകാലിദൾ നേതാവ് സുർജിത് സിങിനെ അജ്ഞാതർ വെടിവച്ചുകൊന്നു. ഇന്നലെ രാത്രി ഏഴുമണിക്കാണു സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് സുർജിത്ത് സിങിനെ വെടിവെച്ചത്. അദ്ദേഹത്തിനു നേരെ നാലുതവണ വെടിയുതിർത്തു. തന്റെ നാട്ടിലെ ഒരു പലചരക്കുകടയുടെ മുമ്പിൽ നിൽക്കുകയായിരുന്ന സുർജിത് സിങിന് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.