- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്‌കലേറ്ററിന്റെ സമീപത്തുള്ള വിടവുവഴി ഗ്രൗണ്ട് ഫ്‌ളോറിൽനിന്നു താഴത്തെ നിലയിലേക്കു വീണു; കളമശേരിയിലെ കേരള സ്റ്റാർട്ടപ്പ് മിഷന്റെ കെട്ടിടത്തിൽ ശുചീകരണ തൊഴിലാളിക്ക് ദാരുണാന്ത്യം
കളമശേരി: കളമശേരി മെഡിക്കൽ കോളജിനു സമീപത്തുള്ള കേരള സ്റ്റാർട്ടപ്പ് മിഷന്റെ കെട്ടിടത്തിൽ ശുചീകരണ തൊഴിലാളി അപകടത്തിൽപ്പെട്ടു മരിച്ചു. ചേർത്തല വളമംഗലം സ്വദേശി മേരി (49) ആണു മരിച്ചത്. രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. എസ്‌കലേറ്ററിന്റെ സമീപത്തുള്ള വിടവുവഴി ഗ്രൗണ്ട് ഫ്‌ളോറിൽനിന്നു താഴത്തെ നിലയിലേക്കു മേരി വീഴുകയായിരുന്നു.
ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സ്റ്റാർട്ട് അപ്പ് മിഷന്റെ കെട്ടിടത്തിൽ വനിതാ സ്റ്റാർട്ട് അപ്പ് സമ്മിറ്റ് ഇന്നു നടക്കാനിരിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടു ശുചീകരണം നടക്കവേയാണു അപകടം. സംഭവസമയത്തു മേരിയുടെ കൂടെ ആറോളം തൊഴിലാളികളും ഉണ്ടായിരുന്നു.
Next Story



