- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം: മഞ്ചേരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 വിദ്യാർത്ഥികൾക്ക് പരിക്ക്. ഇവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8.45ന് പുല്ലാര മൂച്ചിക്കലിന് സമീപമാണ് അപകടം. ഒരു ബസിന്റെ പിന്നിൽ മറ്റൊരു ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ബസുകൾക്കകത്ത് വീണും കമ്പിയിൽ തലയിടിച്ചുമാണ് യാത്രക്കാർക്ക് പരിക്കേറ്റത്. മൂച്ചിക്കലിൽ പ്രവർത്തിച്ചിരുന്ന ഇവനിങ് കഫേയും ബസുകൾ ഇടിച്ച് തകർന്നിട്ടുണ്ട്.
Next Story



