- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: കേരള തൊഴിലാളിക്ഷേമ ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് 2023-24 വർഷത്തേക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.
2023-24 അധ്യയന വർഷത്തിൽ എട്ട്, ഒമ്പത്, എസ്.എസ്.എൽ.സി ക്യാഷ് അവാർഡ് ,പ്ലസ് വൺ , ബി.എ , ബി.കോം, ബി.എസ്.സി , എം.എ, എം.കോം (പാരലൽ കോളേജിൽ പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല) എം.എസ്.ഡബ്ല്യൂ , എം.എസ്.സി , ബി.എഡ്, പ്രൊഫഷണൽ കോഴ്സുകളായ എഞ്ചിനീയറിങ് , എം.ബി.ബി.എസ് , ബി.ഡി.എസ് , ഫാം ഡി, ബി.എസ്.സി നഴ്സിങ് , പ്രൊഫഷണൽ പി.ജി കോഴ്സുകൾ , പോളിടെക്നിക് ഡിപ്ലോമ, റ്റി.റ്റി.സി , ബി.ബി.എ, ഡിപ്ലോമ ഇൻ നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകൾ, എം.സി.എ, എം.ബി.എ, പി.ജി.ഡി.സി.എ, അഗ്രിക്കൾച്ചറൽ, വെറ്റിനറി, ഹോമിയോ, ബി.ഫാം, ആയുർവേദം, എൽ.എൽ.ബി, ബി.ബി.എം, ഫിഷറീസ്, ബി.സി.എ, ബി.എൽ.ഐ.എസ്.സി, എച്ച്.ഡി.സി ആൻഡ് ബി.എം, ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ്, സി.എ ഇൻർമീഡിയേറ്റ്, മെഡിക്കൽ എഞ്ചിനീയറിങ് എൻട്രൻസ് കോച്ചിങ്, സിവിൽ സർവീസ് കോച്ചിങ് എന്നീ കോഴ്സുകൾക്ക് പഠിക്കുന്നവർക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
മുൻഅധ്യയന വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചിട്ടുള്ളവർ ആനുകൂല്യം പുതുക്കുന്നതിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. അപേക്ഷകൻ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നൽകുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയ ശേഷം www.labourwelfarefund.in എന്ന വെബ്സൈറ്റിൽ ഡിസംബർ 20ന് മുമ്പ് അപേക്ഷിക്കേണ്ടതാണെന്ന് ലേബർ വെൽഫെയർ ഫണ്ട് കമ്മിഷണർ അറിയിച്ചു.



