- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കിയിലെ കൈയേറ്റം ഒഴിപ്പിക്കാനുള്ള പ്രത്യേക ദൗത്യസംഘത്തെ ജില്ലാ കളക്ടർ നയിക്കും; നിയമവിരുദ്ധമായി ദൗത്യസംഘം പെരുമാറിയാൽ അവരെ തുരത്തുമെന്ന് എംഎം മണി
ഇടുക്കി: ഇടുക്കിയിലെ കൈയേറ്റം ഒഴിപ്പിക്കാൻ സർക്കാർ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചു. ജില്ലാ കളക്ടർ നേതൃത്വം നൽകും. പട്ടയം അനുവദിക്കാത്ത കൈയേറ്റങ്ങൾ ഒഴിപ്പിക്കാനാണ് സർക്കാർ ഉത്തരവ്. ജില്ലാ കളക്ടർക്ക് പുറമെ സബ് കളക്ടറും ആർ.ഡി.ഒയും ഉൾപ്പെട്ടതാണ് സംഘം. കൈയേറ്റം ഒഴിപ്പിക്കാൻ ജില്ലാ പൊലീസ് മേധാവി മതിയായ സുരക്ഷ ഒരുക്കണം. വനം, പൊതുമരാമത്ത്, തദ്ദേശ ഭരണവകുപ്പുകൾ ആവശ്യമായ സഹായങ്ങൾ നൽകണമെന്നും ഉത്തരവിൽ പറയുന്നു.
അതിനിടെ മൂന്നാർ ദൗത്യസംഘത്തെ ഭയപ്പെടുന്നില്ലെന്ന് എം.എം. മണി എംഎൽഎ. പറഞ്ഞു. കാലങ്ങളായി കുടിയേറി കുടിൽകെട്ടി താമസിക്കുന്നവരുടേയും വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവരുടേയും മെക്കിട്ട് കേറാൻ അനുവദിക്കില്ല. നിയമവിരുദ്ധമായി ദൗത്യസംഘം പെരുമാറിയാൽ അവരെ തുരത്തും. ടാറ്റയുടേയും ഹാരിസൺ മലയാളത്തിന്റേയും കൈയേറ്റമാണ് പരിശോധിക്കേണ്ടതെന്നും എം.എം. മണി പറഞ്ഞു
Next Story



