- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി പിജി ഡോക്ടർമാർ നടത്തുന്ന 24 മണിക്കൂർ സൂചന പണിമുടക്ക് പൂർണം. വെള്ളിയാഴ്ച രാവിലെ എട്ടിന് ആരംഭിച്ച സമരം ശനിയാഴ്ച രാവിലെ എട്ടുവരെ തുടരും.
2019ന് ശേഷം ഡോക്ടർമാരുടെ സ്‌റ്റൈപ്പൻഡ് വർധന നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ആണ് സമരം പ്രഖ്യാപിച്ചത്. സംസ്ഥാന വ്യാപകമായി രണ്ടായിരത്തിയഞ്ഞൂറോളം ഡോക്ടർമാർ സമര രംഗത്തുണ്ട്. 24 മണിക്കൂർ സൂചന സമരം നടത്തുന്നുണ്ടെങ്കിലും പ്രധാനപ്പെട്ട സേവനങ്ങളെ അത് ബാധിക്കില്ലെന്ന് പിജി ഡോക്ടർമാരുടെ സംഘടന വ്യക്തമാക്കി. അവശ്യ സർവീസുകളായ ശസ്ത്രക്രിയകൾ, അത്യാഹിത വിഭാഗം, ഐസിയു, ലേബർ റൂം എന്നിവയ്ക്ക് മുടക്കം വരികയില്ല. ഒപി പൂർണമായും ബഹിഷ്‌കരിക്കും.
Next Story



