കണ്ണൂർ: തലശേരി നഗരത്തിൽ വൻകുഴൽപ്പണവേട്ട. തലശേരി ടൗണിലെ ഹോളോവെ റോഡിൽ നടത്തിയ വാഹന പരിശോധനക്കിടെ കുഴൽപ്പണവുമായി പിടിയിലായ മഹാരാഷ്ട്ര സ്വദേശിയെ തലശേരി ടൗൺ പൊലിസ് മജിസ്ട്രേറ്റ്കോടതിയിൽ ഹാജരാക്കി.

വ്യാഴാഴ്‌ച്ച രാത്രിയോടെയാണ് എസ്‌ഐ വിവി ദീപ്തിയുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയത്. ഈ സമയം കടന്നു പോവുകയായിരുന്ന മാഹാരാഷ്ട്ര സ്വദേശി സ്വപ്നിൽ ലക്ഷ്മണനോട് വിവരങ്ങൾ ചോദിച്ചപ്പോൾ അസ്വാഭാവികമായ മറുപടി ലഭിച്ചു. ഇതോടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടർന്ന് വെള്ളിയാഴ്ച രാവിലെ കാർ വർക്ക് ഷോപ്പിൽ എത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് ഒന്നേ മുക്കൽ ക്കോടി രൂപ കണ്ടെത്തിയത് . പണത്തിന്റെ സ്രോതസ് വ്യക്തമാക്കാൻ കഴിയാത്തതിനെ തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി തലശ്ശേരിയിൽ ഉണ്ടെന്നും ബന്ധുവിനെ കാണാൻ എത്തിയതാണെന്നും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ബന്ധുവിന്റെ രജിസ്ട്രേഷനുള്ള കാറാണിത് തലശ്ശേരിയിൽ വൻ കുഴൽപ്പണ വേട്ട. തളിപ്പറമ്പിൽ നിന്നാണ് കാറുമായി തിയത്. തലശേരിയിലെ ചില സ്വർണാഭരണ വിൽപനക്കാരിൽ നിന്നും ഉരുടികൾ വാങ്ങുന്നതിനാണോ കുഴൽപ്പണമെത്തിച്ചതെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. തലശേരി ടൗൺ സി. ഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിവരുന്നത്.