- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എസ് ആർ ടി സി ബസിൽ കൂട്ടുപുഴ ചെക്ക്പോസ്റ്റിലൂടെ മയക്കുമരുന്ന് കടത്തി; മെത്താഫിറ്റാമിനുമായി ഉളിയിൽ സ്വദേശി അറസ്റ്റിൽ; മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യകണ്ണിയെന്ന് എക്സൈസ്
കണ്ണൂർ:ബംഗ്ളൂരിൽ നിന്നും കെ. എസ്.ആർ.ടി.സി ബസിൽ കടത്തിക്കൊണ്ടു വന്ന 30.128-ഗ്രാം മെത്താഫിറ്റാമിനുമായി ഉളിയിൽ സ്വദേശി പിടിയിൽ. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടറും സംഘവും കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
ഉളിയിൽ സ്വദേശി എം.കെഗഫൂറിനെ(44)യാണ് കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ പി.പി ജനാർദ്ദനൻ അറസ്റ്റു ചെയ്തത്. എൻ.ഡി. പി. എസ് ആക്റ്റു പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാൾ കൈവശം രഹസ്യമായി സൂക്ഷിച്ചിരുന്ന 30.128-ഗ്രാം മെത്താഫിറ്റാമിനാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ഇരിട്ടി, ഉളിയിൽ ഭാഗങ്ങളിൽ വിൽപന നടത്തുന്നതിനു വേണ്ടി ബംഗ്ളൂരിൽ നിന്നും പണം കൊടുത്തു വാങ്ങിയതെന്നാണ് ഗഫൂർ മൊഴി നൽകിയിട്ടുള്ളത്.
ഗ്രാമിന് മൂവായിരം രൂപ നിരക്കിൽ ആവശ്യക്കാർക്കു എത്തിച്ചു നൽകുകയാണ് ഇയാളുടെ പതിവെന്നും ഫോൺ കോൾ ലിസ്റ്റടക്കം അടക്കം പരിശോധിച്ചുവരികയാണെന്നും എക്സൈസ്അറിയിച്ചു. ഇരിട്ടി, ഉളിയിൽ ഭാഗങ്ങളിൽ മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ ഗഫൂറെന്നാണ് എക്സൈസിന് ലഭിച്ച വിവരം. മയക്കുമരുന്ന് റാക്കറ്റിലെ കൂടുതൽ പ്രതികളെ തേടിവരുന്നതായും എക്സൈസ് അറിയിച്ചു.
കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ വ്യാഴാഴ്‌ച്ച രാത്രി നടത്തിയ പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ രാഹുൽ രാജ്, പ്രീവന്റിവ്ഓഫീസർമാരായ കെ.സി ഷിബു, എ. അസീസ്, പ്രിവന്റീവ് ഓഫീസർമാരായ കെ.സി ഷിബു, എ. അസീസ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ്ടി. ഖാലിദ്, സി. പങ്കജാക്ഷൻ, സിവിൽ പൊലിസ് ഓഫീസർമാരായ ടി.കെ ഷാൻ, കെ.സരിൻരാജ്, കെ.വി സന്തോഷ്, എന്നിവരും പങ്കെടുത്തു.
വരുംദിവസങ്ങളിൽ റെയ്ഡ് ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു.അതിർത്തിയിലൂടെ കർണാടകയിലെ ചില നഗരങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് സിന്തറ്റിക്ക് മയക്കുമരുന്ന്കടത്ത് വ്യാപകമാകുന്നത്്. യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടാണ് കണ്ണൂർ ജില്ലയിലേക്ക് മയക്കുമരുന്ന് കടത്തുന്നത്. വാഹനങ്ങളിലൂടെയാണ് മയക്കുമരുന്ന് വൻതോതിൽ എത്തിക്കുന്നത്. ഇതിനെതിരെ ഡാൻസെഫും പൊലിസും നടപടി ശക്തമാക്കിയിട്ടുണ്ട്. മയക്കുമരുന്ന്വേട്ട നടത്തുന്നതിനായി കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ നിയന്ത്രണത്തിലുള്ള പ്രത്യേക സ്‌ക്വാഡും രഹസ്യാന്വേഷണവവിഭാഗവും പ്രവർത്തിക്കുന്നുണ്ട്.




