- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരണമടഞ്ഞു; ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ
കണ്ണൂർ: പ്രസവ ശസ്ത്രക്രിയ കഴിഞ്ഞു മണിക്കൂറുകൾക്കു ശേഷം കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയ്ക്കിടെ യുവതി മരിച്ചു. പരിയാരം പനങ്ങാട്ടൂരിലെ തറമ്മൽഹൗസിൽ ലിബിഷ(24)യാണ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ മരണമടഞ്ഞത്.
വെള്ളിയാഴ്‌ച്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു യുവതി മരണമടഞ്ഞത്. പ്രസവത്തിനായി തളിപറമ്പ് താലൂക്കാശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. തുടർന്ന് ഇവരെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്‌ച്ച ശസ്ത്രക്രിയയയിലൂടെ ലിബിഷയുടെ പെൺകുഞ്ഞിനെ ഡോക്ടർമാർ പുറത്തെടുത്തിരുന്നു.
തുടർന്നുള്ള ആദ്യമണിക്കൂറിനുള്ളിൽ കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ലെങ്കിലും പുലർച്ചെയോടെ നില വഷളാവുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും ലിബിഷയുടെ മരണത്തിന് കാരണം ചികിത്സാ പിഴവാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പൊലിസിൽ പരാതി നൽകി. പോസ്റ്റുമോർട്ടം നടത്തിയതിന് ശേഷം മാത്രമേ മരണകാരണംവ്യക്തമാവുകയുള്ളൂവെന്ന് പൊലിസ് അറിയിച്ചു.ഏഴിമല നാവിക അക്കാദമി ജീവനക്കാരനായ കാനായിയിലെ സനൂപിന്റെ ഭാര്യയാണ് ലിബിഷ. ഒരുവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. പനങ്ങാട്ടൂരിലെ ഭാസ്‌കരൻ-ലത ദമ്പതികളുടെ മകളാണ് ലിബിഷ. സഹോദരൻ:ലിബിൻ(ഗൾഫ്).




