- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർത്താണ്ഡത്തിൽ 36 കിലോ ആംബർഗ്രിസുമായി ആറുപേർ അറസ്റ്റിൽ
കുഴിത്തുറ: മാർത്താണ്ഡത്തിൽ നിന്നും 36 കിലോഗ്രാം ഭാരമുള്ള ആംബർഗ്രിസുമായി (തിമിംഗല ഛർദി) ആറ് പേർ അറസ്റ്റിൽ. കേരളത്തിൽ നിന്നുള്ള ആറംഗ സംഘമാണ് തമിഴ്‌നാട് പ്രത്യേക പൊലീസ് സംഘത്തിന്റെ പിടിയിലായത്. തിരുവനന്തപുരം സ്വദേശി വിവേകാനന്ദൻ(49), കാരകോണം സ്വദേശികളായ ജയൻ(41), ദിലീപ്(26), കൊല്ലം സ്വദേശി നിജു(39), പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ ബാലകൃഷ്ണൻ (50), വീരാൻ(61) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മാർത്താണ്ഡം വിരികോട് റെയിൽവെ ക്രോസിങ്ങിനടുത്ത് സംശയാസ്പദമായി നിന്ന കാറിൽ നിന്നാണ് ആറു പേരെ പിടികൂടിയത്. ഇവരെ പിന്നീട് ചോദ്യം ചെയ്തപ്പോഴാണ് ആംബർഗ്രിസ് കണ്ടെത്തിയത്. ഇവരുടെ പക്കൽ നിന്നും കാറും, ബൈക്കും പിടിച്ചെടുത്തു.
പ്രത്യേക സേന ഇൻസ്‌പെക്ടർ അരുളപ്പന്റെ നേതൃത്വത്തിൽ ഒരാഴ്ചത്തെ നിരീക്ഷണത്തിനൊടുവിലാണ് സംഘത്തെ പിടികൂടിയത്. കേരളത്തിൽ ആഴക്കടൽ കടത്തൽ സംഘത്തിൽ നിന്നും ആംബർഗ്രിസ് വാങ്ങി തമിഴ്‌നാട് സംഘത്തിന് കൈമാറാനുള്ള ശ്രമത്തിനിടയിലാണ് പൊലീസ് വലയിലായത്.




