- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 11 പേർക്ക് പരിക്ക്
കൽപ്പറ്റ: വയനാട്ടിൽ ദേശീയപാത 766-ലെ കൈനാട്ടിക്കു സമീപം ബൈപാസ് ജംഗ്ഷനിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 11 പേർക്ക് പരിക്ക്. ഇന്നു രാവിലെ ആറരയോടെയാണ് അപകടം.
നടവയലിൽനിന്നു ചങ്ങനാശേരിക്കുള്ള ബസും കർണാടകയിലേക്കു പോകുകയായിരുന്ന ലോറിയുമാണ് കുട്ടിയിടിച്ചത്. ബസ് യാത്രക്കാരിൽ പത്തു പേർക്കും ലോറി ഡ്രൈവർ ചന്ദ്രനുമാണ് പരിക്ക്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിച്ചു. കർണാടക സ്വദേശിയായ ലോറി ഡ്രൈവറുടെ കാലിനാണ് പരിക്ക്. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
Next Story




