കാഞ്ഞിരപ്പള്ളി: വീട്ടമ്മയുടെ നഗ്‌നചിത്രങ്ങൾ വാട്‌സാപ് വഴി പ്രചരിപ്പിച്ചെന്ന കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാറത്തോട്ടിൽ വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ എഴുപുന്ന വലിയതുറ വീട്ടിൽ വി എസ്. സുമേഷിനെയാണു (34) പിടികൂടിയത്.

കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി നഗ്‌നചിത്രങ്ങൾ കൈക്കലാക്കിയശേഷം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്തെന്നാണു കേസ്. എസ്എച്ച്ഒ നിർമൽ ബോസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.