- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി എസ് സി ജോലി വാഗ്ദാനം ചെയ്ത് 80 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്; അഞ്ചാം പ്രതി ജോയ്‌സി ജോർജിന് ജാമ്യമില്ല
തിരുവനന്തപുരം: പി എസ് സി ജോലി വാഗ്ദാനം ചെയ്ത് 80 ലക്ഷത്തോളം രൂപയുടെ ജോലി തട്ടിപ്പ് നടത്തിയ കേസിൽ ജയിലിൽ കഴിയുന്ന അഞ്ചാം പ്രതി ജോയ്‌സി ജോർജിന് ജാമ്യമില്ല. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി എൽസാ കാതറിൻ ജോർജാണ് സെപ്റ്റംബർ 18 മുതൽ റിമാന്റിൽ കഴിയുന്ന പ്രതിക്ക് ജാമ്യം നിഷേധിച്ചത്.
കേസ് റെക്കോർഡ് പരിശോധിച്ചതിൽ പ്രതിയുടെ ഉൾപ്പെൽ പ്രഥമദൃഷ്ട്യാ വെളിവാക്കുന്നുണ്ട്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ഈ ഘട്ടത്തിൽ പ്രതിയെ സ്വതന്ത്രയാക്കിയാൽ സുഗമമായ അന്വേഷണത്തിന് വിഘാതം സൃഷ്ടിക്കാനും തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശിക്ഷ ഭയന്ന് ഒളിവിൽ പോകാനും സാധ്യതയുണ്ടെന്നും ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി വ്യക്തമാക്കി. ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ സ്വഭാവവും കാഠിന്യവും കണക്കിലെടുക്കുമ്പോൾ പ്രതിയെ ജാമ്യത്തിൽ വിട്ടയക്കാനാവില്ലെന്നും ജാമ്യഹർജി തള്ളിയ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.
രണ്ടാം പ്രതി രശ്മിക്ക് കഴിഞ്ഞ ദിവസം ജാമ്യം നിരസിച്ചിരുന്നു. ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നിന്ന് തിര്യെ ഹാജരാക്കിയ പ്രതികളെ ജയിലിലേക്ക് കോടതി തിരിച്ചയച്ചു. അഞ്ചാം പ്രതി ജോയ്‌സി ജോർജിനെ 4 ദിവസം കസ്റ്റഡിയിൽ വിട്ടിരുന്നു. തട്ടിപ്പിന്റെ ആഴവും വ്യാപ്തിയും കണ്ടെത്താനും ഉദ്യോഗാർത്ഥികളിൽ നിന്നും വഞ്ചനയിലൂടെ സ്വരൂപിച്ച പണം വീണ്ടെടുക്കുന്നതിനും പ്രതിയെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യാൻ അനുമതി തേടിയുള്ള ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷയിലായിരുന്നു കോടതി ഉത്തരവ്
വിജിലൻസ്, ഇൻകംടാക്‌സ്, ജി.എസ്.ടി. വകുപ്പുകളിൽ ജോലി വാഗ്ദാനംചെയ്തായിരുന്നു തട്ടിപ്പ്. രണ്ടുലക്ഷം രൂപമുതൽ 4.5 ലക്ഷം രൂപവരെയാണ് ഓരോ ഉദ്യോഗാർഥികളിൽ നിന്നും തട്ടിയെടുത്തത്. അതേ സമയം വഞ്ചനക്കായി വാടകക്കെടുത്ത പൊലീസ് യൂണിഫോം ധരിച്ച് സമൂഹമാധ്യമങ്ങട്ടിൽ പ്രചരിപ്പിച്ച് പൊലീസ് ഓഫീസറെന്ന് ആൾമാറാട്ടം നടത്തി പണം തട്ടിയ ഒന്നാം പ്രതി രാജലക്ഷ്മിയുടെ ജയിൽ റിമാന്റും കോടതി നീട്ടി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്