- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു; ദമ്പതികൾക്ക് ദാരുണാന്ത്യം
മംഗളൂരു: കട്‌ബെല്ലൂർ പഞ്ചായത്തിലെ ഹെമ്മാഡിയിൽ പൊട്ടി വീണ മംഗളൂരു വൈദ്യുതി വിതരണ കമ്പനിയുടെ (മെസ്‌കോം) ലൈനിൽ നിന്ന് ഷോക്കേറ്റ് ദമ്പതികൾക്ക് ദാരുണ അന്ത്യം. കെ.എ.മഹാബല ദേവഡിക(55), ലക്ഷ്മി ദേവഡിക(48) എന്നിവരാണ് മരിച്ചത്.
കൂലിത്തൊഴിലാളിയായ മഹാബല ഗ്രാമത്തിലെ ഒരു വീട്ടിൽ നടക്കുന്ന ചടങ്ങിന്റെ ഭാഗമായ ജോലികൾ കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം പിണഞ്ഞത്.വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് പിടഞ്ഞ് മരിച്ചു.
ഭർത്താവിനെ അന്വേഷിച്ചു പോയ ലക്ഷ്മി മഹാബല വീണ് കിടക്കുന്നത് കണ്ട് അലമുറയിട്ട് ആളെ കൂട്ടി.അരികിലേക്ക് പോകരുതെന്ന് പലരും വിളിച്ചു പറഞ്ഞെങ്കിലും മഹാബലയെ രക്ഷിക്കാൻ ശ്രമിച്ച അവർക്കും വൈദ്യുതാഘാമേൽക്കുകയായിരുന്നു.
Next Story




