- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴ കനത്തു; ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കൂടി
ചെറുതോണി: ഒരിടവേളയ്ക്കുശേഷം മഴ വീണ്ടുമെത്തിയതോടെ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കൂടി. 2340.18 അടിയാണ് ശനിയാഴ്ച വൈകീട്ട് അഞ്ചിന് ജലനിരപ്പ്. കഴിഞ്ഞയാഴ്ച 2336 അടി ആയിരുന്നു ജലനിരപ്പ്. കഴിഞ്ഞവർഷം ഇതേദിവസം 2385.2 അടിയായിരുന്നു. 44.84 അടി വെള്ളം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കുറവുണ്ട്.
മഴ പെയ്തതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിലും വർധനവുണ്ടായി. 8.008 ദശലക്ഷം ഘനമീറ്റർ ജലമാണ് 24 മണിക്കൂറിൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്.
Next Story



