മലപ്പുറം: വളാഞ്ചേരിയിൽ റാഗിംഗിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മർദിച്ചെന്ന് പരാതി. വളാഞ്ചേരിയിലെ ഒരു സ്‌കൂളിലെ വിദ്യാർത്ഥി എ.പി.അഭിനവിനാണ് മർദനമേറ്റത്.

ഷർട്ടിന്റെ ബട്ടൻസ് ഇട്ടില്ലെന്ന് ആരോപിച്ച് സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ വളാഞ്ചേരി പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ സ്‌കൂൾ അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.