- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില കൂട്ടി; 19 കിലോ സിലിണ്ടറിന് കൂട്ടിയത് 209 രൂപ; വില കുറച്ച് ഒരു മാസത്തിനുശേഷം വാണിജ്യാവശ്യത്തിനുള്ള സിലിണ്ടർ വില കൂട്ടുമ്പോൾ
ന്യൂഡൽഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില കൂട്ടി. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്റെ വിലയിലാണ് വർധനവ്. പുതിയ വില പ്രകാരം കൊച്ചിയിൽ 1747.50 രൂപയാകും ഒരു സിലിണ്ടന്റെ വില. സെപ്റ്റംബർ 1ന് വാണിജ്യ സിലിണ്ടർ വില 160 രൂപ കുറച്ചിരുന്നു.വില കുറച്ച് ഒരു മാസത്തിനുശേഷം വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കൂട്ടുകയാണ്.
ഗാർഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില കഴിഞ്ഞ മാസം 200 രൂപ കുറച്ചു. ഇതോടെ ന്യൂഡൽഹിയിൽ സിലിണ്ടറിന്റെ വില 903 രൂപയായി കുറഞ്ഞിരുന്നു. പ്രധാന മന്ത്രി ഉജ്വൽ യോജന പദ്ദതിയിൽ ഉൾപ്പെട്ടവർക്ക് സിലിണ്ടറിന് 200 രൂപ ഇളവ് ലഭിക്കുന്നതിനൊപ്പം പ്രഖ്യാപിച്ച ഇളവും ലഭിക്കുന്നുണ്ട്. ഇതോടെ ബിപിഎൽ കുടുംബങ്ങൾക്ക് 703 രൂപയ്ക്കാണ് സിലിണ്ടർ ലഭിക്കുന്നത്.
Next Story



