- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹകരണ സൊസൈറ്റിയിൽ നിക്ഷേപിച്ച പണം നഷ്ടമായെന്ന് ആരോപിച്ച് മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ വീടിന് മുന്നിൽ പ്രതിഷേധം;തിരുവനന്തപുരം അൺ എംപ്ലോയീസ് വെൽഫയർ കോപ്പറേറ്റീവ് സൊസൈറ്റിയിലും തട്ടിപ്പ്
തിരുവനന്തപുരം:സഹകരണ സൊസൈറ്റിയിൽ നിക്ഷേപിച്ച പണം നഷ്ടമായെന്ന് ആരോപിച്ച് മുൻ മന്ത്രി വി എസ്.ശിവകുമാറിന്റെ വീടിന് മുന്നിൽ നിക്ഷേപകരുടെ പ്രതിഷേധം. തിരുവനന്തപുരം അൺ എംപ്ലോയീസ് വെൽഫയർ കോപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപകരാണ് പ്രതിഷേധിക്കുന്നത്. അതേസമയം തനിക്ക് ഈ ബാങ്കുമായി ബന്ധമില്ലെന്നാണ് ശിവകുമാറിന്റെ വിശദീകരണം.
ഏറെ നേരമായിട്ടും നിക്ഷേപകർ വീടിന് മുന്നിൽ നിലയുറപ്പിച്ചു. സൊസൈറ്റി പ്രസിഡന്റ് പണം മുഴുവൻ പിൻവലിച്ചെന്നാണ് ആക്ഷേപം. ഇതോടെ 300 നിക്ഷേപകരുടെ 13 കോടതി രൂപ നഷ്ടമായെന്നാണ് പരാതി. ശിവകുമാറിന്റെ ഉത്തരവാദിത്വത്തിലാണ് സൊസൈറ്റിയിൽ പണം നിക്ഷേപിച്ചത്. ശിവകുമാറിന്റെ ബെനാമിയാണ് ബാങ്ക് പ്രസിഡന്റെന്നും നിക്ഷേപകർ ആരോപിച്ചു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും നിക്ഷേപകർ അറിയിച്ചു.
Next Story



