- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈജിപ്തിലെ പൊലീസ് ഡയറക്ടറേറ്റ് കോംപ്ലക്‌സിൽ വൻ തീപിടുത്തം; അപകടമുണ്ടാക്കിയത് സൂയിസ് കനാലിനോട് ചേർന്ന ഇസ്മാലിയ നഗരത്തിലെ പൊലീസ് ഓഫീസിന്
ഈജിപ്ത്: ഈജിപ്തിലെ പൊലീസ് കോംപ്ലക്‌സിൽ വൻ തീപിടുത്തം. സൂയിസ് കനാലിനോട് ചേർന്ന ഇസ്മാലിയ നഗരത്തിലെ പൊലീസ് ഡയറക്ടറേറ്റിനാണ് തീപിടിച്ചത്.
നിമിഷനേരം കൊണ്ട് തന്നെ ബഹുനില കെട്ടിടത്തിൽ തീ ആളിപടരുകയായിരുന്നു. 25 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമികമായി ലഭ്യമാകുന്ന വിവരം. ആളപയമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തം എങ്ങനെയുണ്ടായി എന്നതിൽ അവ്യക്തത തുടരുകയാണ്.
പൂർണമായും തീ നിയന്ത്രണവിധേയമാക്കുവാൻ സാധിച്ചിട്ടില്ലെന്നാണ് അന്തരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്ഥലത്ത് രക്ഷാദൗത്യം പുരോഗമിക്കുകയാണ്.
Next Story



