- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാഷ്ട്രയിൽ തൊഴിലാളികളുടെ ഇടയിലേക്ക് ട്രക്ക് ഇടിച്ചു കയറി; അഞ്ചു മരണം
മുംബൈ: മഹാരാഷ്ട്രയിൽ വഴിയരികിൽ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളുടെ ഇടയിലേക്ക് ട്രക്ക് ഇടിച്ചു കയറി അഞ്ച് പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. വഴിയരികിൽ താൽക്കാലികമായി കെട്ടിയ ഷെഡ്ഡിൽ കിടക്കുകയായിരുന്ന തൊഴിലാളികൾക്കിടയിലേക്കാണ് ട്രക്ക് ഇടിച്ചു കയറിയത്. ബുൽദാന ജില്ലയിലെ വാഡ്നർ ഭോൽജി ജില്ലയിലാണ് സംഭവം.
തിങ്കളാഴ്ച രാവിലെയാണ് അപകടം നടന്നത്. മൂന്നു പേർ സംഭവസ്ഥലത്തുവെച്ചും രണ്ടുപേർ ആശുപത്രിയിൽ വച്ചും മരിച്ചു. ട്രക്ക് ഡ്രൈവർ ഒളിവിലാണെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Next Story



