- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാംഗ്ലൂർ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന മുരഹര ട്രാവൽസിന്റെ എസി വോൾവോ ബസിൽ ഡ്രഗ്സ് കടത്ത്; വിചാരണ കൂടാതെ വിട്ടയക്കണമെന്ന പ്രതികളുടെ വിടുതൽ ഹർജി കോടതി തള്ളി
തിരുവനന്തപുരം: ബംഗളുരുവിൽ നിന്നും അമരവിള ചെക്ക് പോസ്റ്റിലൂടെ വോൾവോ ബസിൽ 75 ഗ്രാം മാരക മെറ്റാംഫെറ്റാമിൻ ലഹരി കടത്ത് നടത്തിയ അന്തർ സംസ്ഥാന മയക്കുമരുന്ന് കടത്ത് കേസിൽ പ്രതികൾ വിചാരണ നേരിടണമെന്ന് തിരുവനന്തപുരം ജില്ലാ കോടതി ഉത്തരവിട്ടു.
വിചാരണ കൂടാതെ വിട്ടയക്കണമെന്ന പ്രതികളുടെ വിടുതൽ ഹർജി വിചാരണക്കോടതിയായ തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതി തള്ളി. തങ്ങൾക്കെതിരായ അമരവിള എക്‌സൈസ് കുറ്റപത്രം അടിസ്ഥാന രഹിതമാകയാൽ തങ്ങളെ വിചാരണ കൂടാതെ വിട്ടയക്കണമെന്നായിരുന്നു കുറ്റവിമുക്തരാക്കൽ ഹർജിയിൽ പ്രതികളുടെ ആവശ്യം. എന്നാൽ ഇത് കോടതി തള്ളി. തെളിവുകൾ കേസ് റെക്കോർഡിൽ പ്രഥമ ദൃഷ്ട്യാ കാണുന്നുണ്ടെന്നും വിലയിരുത്തിയാണ് ജഡ്ജി പ്രസുൻ മോഹൻ കുറ്റവിമുക്തരാക്കൽ ഹർജി നിരസിച്ചത്.
ആലംകോട് സ്വദേശി 23 കാരനായ എം.എസ്. ഷാനടക്കം 5 പ്രതികളെയാണ് വിചാരണ ചെയ്യാൻ ഉത്തരവിട്ടത്. ഗൗരവമേറിയ ആരോപണമുള്ള കേസിൽ അന്വേഷണം പൂർത്തിയാക്കി അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ച് വിചാരണ ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. കൃത്യത്തിൽ പ്രഥമ ദൃഷ്ട്യാ പ്രതികളുടെ പങ്കും പങ്കാളിത്തവും കേസ് റെക്കോഡിൽ കാണുന്നു. ഈ ഘട്ടത്തിൽ പ്രതികളെ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും ശിക്ഷ ഭയന്ന് പ്രതികൾ ഒളിവിൽ പോകാനും സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കാനുള സാധ്യതയുണ്ടന്നും നിരീക്ഷിച്ചാണ് കോടതി ഉത്തരവ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്