- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപ്പോഴുള്ളത് പുറത്തു നിന്ന് വൈദ്യുതി വാങ്ങേണ്ട സ്ഥിതി; ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശം തിരിച്ചടി; വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി
ഇടുക്കി: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഏത് സംസ്ഥാനത്തുനിന്നാണോ വൈദ്യുതി വാങ്ങുന്നത് അവരാണ് വില നിശ്ചയിക്കുന്നത്.
എത്ര വർധനയുണ്ടാകുമെന്ന കാര്യത്തിൽ റെഗുലേറ്ററി കമ്മീഷനാണ് തീരുമാനമെടുക്കുക. ചെറിയ വർധനയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശമാണ് നിലവിൽ 17 പൈസ കൂടാൻ കാരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Next Story



