കോഴിക്കോട്: ജീപ്പിന് നേരേ പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിൽ ഒരാൾ പിടിയിൽ. ഇയാളുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന ജീപ്പിന് നേരെയാണ് അക്രമമുണ്ടായത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ജീപ്പിന് നേരേ ബൈക്കിലെത്തിയ രണ്ടംഗ സംഘം പെട്രോൾ ബോംബ് എറിയുകയായിരുന്നു. സംഭവസമയത്ത് ജീപ്പിൽ ആരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. പിന്നീട് തീ അണച്ചു.

മെഡിക്കൽ കോളജിന് സമീപത്ത് വച്ച് രണ്ട് സംഘങ്ങൾ തമ്മിൽ സംഘട്ടനം ഉണ്ടായിരുന്നു. ഇതിൽ പരിക്കേറ്റ മൂന്ന് പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജീപ്പിന് നേരേ ആക്രമണമുണ്ടായത്. ഒരു സംഘം മറ്റൊരു സംഘത്തേക്കുറിച്ച് പൊലീസിന് വിവരം നൽകിയതാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം.