- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്; യുവാവ് അറസ്റ്റിൽ
നെടുമങ്ങാട്: മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പു നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിവച്ചാൻ കോവിൽ പൂങ്കോട് മരുതറവിളാകം വീട്ടിൽ അച്ചു(30)വാണ് അറസ്റ്റിലായത്. ആര്യനാട്ടെ ഒരു പണമിടപാട് സ്ഥാപനത്തിലും വെള്ളനാട്ടെ രണ്ട് പണയ സ്ഥാപനങ്ങളെയും കബളിപ്പിച്ചാണ് പ്രതി പണം തട്ടിയത്.
ആര്യനാട്ടെ പണമിടപാട് സ്ഥാപനത്തിൽ രണ്ട് വളകൾ പണയം വച്ച് 70,000 രൂപയാണ് വാങ്ങിയത്. തുക നൽകി പോയതിനു ശേഷം ജീവനക്കാർ വീണ്ടും പരിശോധിച്ചപ്പോഴാണ് ആഭരണങ്ങളിൽ സ്വർണം പൂശിയതാണ് എന്ന് കണ്ടെത്തിയത്. സമാനരീതിയിൽ തന്നെയാണ് വെള്ളനാട്ടെ രണ്ട് പണമിടപാട് സ്ഥാപനങ്ങളിൽ നിന്ന് പണം തട്ടിയത്.
തട്ടിപ്പിന് വേണ്ടി ആഭരണങ്ങൾ നിർമ്മിച്ചതാണെന്നാണ് പൊലീസ് നിഗമനം. തട്ടിപ്പിന് പ്രതിക്ക് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട് .
Next Story



