- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാക്കയിൽ കാറിന് തീ പിടിച്ചു കത്തി നശിച്ചു; ബാറ്ററി ബന്ധം വിച്ഛേദിച്ചതിനാൽ വൻ ദുരന്തം ഒഴിവായി
തിരുവനന്തപുരം: ചാക്ക ഐടിഐ ജംഗ്ഷനിൽ കാറിന് തീപിടിച്ചു കത്തി. പേട്ട സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.15ഓടു കൂടിയായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തമുണ്ടാകാൻ കാരണം എന്നാണ് നിഗമനം. വാഹനത്തിന്റെ ബോണറ്റ് ഉൾപ്പെടുന്ന ഭാഗം പൂർണമായും കത്തി നശിച്ചു. ആളപായമില്ല.
സമീപത്തുള്ള ഇലക്ട്രിക് കടയിൽ നിന്നും ടെക്നീഷ്യൻ എത്തി ബാറ്ററി ബന്ധം വിച്ഛേദിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവസമയം സ്ഥലത്തുണ്ടായിരുന്ന ഒരു അഗ്‌നിശമന സേനാ പ്രവർത്തകൻ വിവരം ചാക്ക ഫയർ സ്റ്റേഷനിൽ അറിയിച്ചതിനെത്തുടർന്ന് അഗ്‌നിശമന സേനാ ജീവനക്കാർ എത്തി തീ അണയ്ക്കുകയായിരുന്നു.
Next Story



