- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയന്ത്രണംവിട്ട വാഹനം ബൈക്കിൽ ഇടിച്ചു; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
കോട്ടയം: മൂന്നാനിയിൽ നിയന്ത്രണംവിട്ട വാഹനം ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. തൊടുപുഴ സ്വദേശിനി ഓടിച്ച ഥാർ നിയന്ത്രണം വിട്ട് ഇടിച്ചാണ് യാത്രക്കാരന് പരിക്കേറ്റത്. ഇവർ അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് പുറത്തുവന്ന ദൃശ്യങ്ങൾ നൽകുന്ന സൂചന.
നിയന്ത്രണംവിട്ട വാഹനം സമീപത്തെ വീടിന്റെ ഭിത്തിയിലിടിച്ച് എതിർദിശയിലേയ്ക്ക് പാഞ്ഞ് എതിർവശത്തുനിന്ന് വരികയായിരുന്ന ബൈക്ക് യാത്രികനെ ഇടിക്കുകയായിരുന്നു. ഡോക്ടറെ കണ്ട് മടങ്ങിവരുകയായിരുന്നു ഥാർ ഓടിച്ചിരുന്ന സ്ത്രീ. ബൈക്ക് യാത്രികൻ ഗുരുതരമായ പരുക്കുകളോടെ ചികിത്സയിലാണ്.
Next Story