പാലക്കാട്: അട്ടപ്പാടി വണ്ണാന്തറമേട്ടിൽ ബൈക്കിൽ പിന്തുടർന്നെത്തി സ്‌കൂട്ടർ ഇടിച്ചുവീഴ്‌ത്തിയ ശേഷം യുവതിയുടെ മാലപ്പൊട്ടിക്കാൻ ശ്രമം. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശി പാർക്കാവ് അരശനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. കോട്ടത്തറ സ്വദേശിയായ ബിന്ദുവിന്റെ മാലയാണ് പാർക്കാവ് അരശൻ മോഷ്ടിക്കാൻ ശ്രമിച്ചത്. ബൈക്കിൽ പിന്തുടർനെത്തി ബിന്ദു സഞ്ചരിച്ച സ്‌കൂട്ടർ ഇടിച്ചു വീഴ്‌ത്തി മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് മോഷ്ടാവിനെ പിടികൂടിയത്.