- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ഹൈക്കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാർ; നിയമനത്തിന് സുപ്രീം കോടതി കൊളീജിയം ശുപാർശ
ന്യൂഡൽഹി: കേരള ഹൈക്കോടതി ജഡ്ജിമാരായി അഞ്ച് ജുഡീഷ്യൽ ഓഫീസർമാരെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് മാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന എന്നിവർ അടങ്ങിയ സുപ്രീം കോടതി കൊളീജിയത്തിന്റേതാണ് ശുപാർശ
കൊല്ലം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജ് എം. ബി സ്‌നേഹലത ഉൾപ്പടെ അഞ്ച് പേരെ നിയമിക്കാനാണ് ശുപാർശ.എം.ബി സ്‌നേഹലതയ്ക്ക് പുറമെ ജോൺസൺ ജോൺ (പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജ്, കൽപ്പറ്റ), ജി. ഗിരീഷ് (പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജ്, തൃശൂർ), സി. പ്രതീപ്കുമാർ (അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ്, എറണാകുളം), പി. കൃഷ്ണകുമാർ (രജിസ്ട്രാർ ജനറൽ, ഹൈക്കോടതി) എന്നിവരെയും ഹൈക്കോടതി ജഡ്ജിമാരാക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു.
Next Story




