- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉളിക്കൽ ടൗണിനെ വിറപ്പിച്ച കാട്ടാനയെ വനാതിർത്തിയിലേക്ക് കടത്തി വിട്ടു
കണ്ണൂർ: ഉളിക്കൽ ടൗണിനെ വിറപ്പിച്ച കാട്ടാനയെ കാടു കയറ്റാനുള്ള ശ്രമങ്ങൾ അന്തിമ ഘട്ടത്തിലെത്തി. കർണാടക വനത്തിൽ നിന്നും 15 കിലോമീറ്റർ സഞ്ചരിച്ചാണ് ഉളിക്കൽ ടൗണിൽ കാട്ടാനയെത്തിയത്. ഇതിനു ശേഷം ഉളിക്കൽ ലറ്റിൻ പള്ളിക്കു സമീപമുള്ള കൃഷിയിടത്തിൽ നിലയുറപ്പിച്ച കാട്ടാനയെ വൈകുന്നേരത്തോടെയാണ് പടക്കം പൊട്ടിച്ചു ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ ഫലം കണ്ടു തുടങ്ങിയത്.
മാട്ടറ ഭാഗത്തേക്ക് തിരിഞ്ഞ കാട്ടാനയുടെ പിന്നാലെ വനം വകുപ്പ് സംഘം പിൻതുടരുകയായിരുന്നു. ഉച്ചയക്ക് രണ്ടു മണിയോടെ കാട്ടാന കശുമാവിൻ തോട്ടത്തിൽ നിലയുറപിച്ച കാട്ടാനയെ പിന്നീട് മണിക്കൂറുകൾക്കു ശേഷാണ് വയത്തൂരിലേക്ക് മാറിയത് പന്ത്രണ്ടരയോടെ വയത്തൂരിലെത്തിയ കാട്ടു കൊമ്പൻ മൂന്നു മണിക്കൂറോളം അവിടെ നിന്നത് വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കി.
എന്നാൽ ഇതിനു ശേഷം അവിടെ നിന്നും വീണ്ടും കാട്ടാനയെ അവിടെ നിന്നും ഇളക്കിവിടാൻ കഴിഞ്ഞത് ആശ്വാസമായി. ഇതിനിടെ ആനയെ മയക്കുവെടി വെച്ചു പിടികൂടാൻ മന്ത്രി എ.കെ നിർദ്ദേശം നൽകിയിരുന്നുവെങ്കിലും പകൽ സമയത്ത് ഇതു പ്രായോഗികമല്ലെന്നായിരുന്നു വനം വകുപ്പിന്റെ നിലപാട്. ഒടുവിൽ മണിക്കൂറുകളുടെ ശ്രമഫലമായി വന്ന വഴി മാട്ടറയിലുടെ കർണാടക അതിർത്തിയിലേക്ക് മാറ്റാനായത്. ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥന്മാർ, സജീവ് ജോസഫ് എംഎൽഎ, ഉളിക്കൽ പൊലിസ് എന്നിവർ സംഭവ സ്ഥലത്തെത്തിയിരുന്നു. കാട്ടാനയെ കാണാൻ ജനങ്ങൾ തിങ്ങി കൂടിയത് പലപ്പോഴും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി മാറിയിരുന്നു. ജനങ്ങൾ വീടുകളിലേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറണമെന്ന് പലപ്പോഴും ആവശ്യപ്പെട്ടുവെങ്കിലും വളരെ കുറച്ചാളുകൾ മാത്രമേ സഹകരിച്ചുള്ളു.




